കണ്ണൂർ: ജില്ലയില്‍ പെട്രോള്‍ പമ്പ് സമരം തുടരും. ഇന്ന് കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പെട്രോള്‍ പമ്പ് തൊഴിലാളികള്‍ നടത്തി വരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലയില്‍ ഇന്ധക്ഷാമം രൂക്ഷമായി.
ഇതുസംബന്ധിച്ച് ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇന്നലെയും ഇന്നുമായി തുറന്നു പ്രവൃത്തിക്കുന്ന പമ്പുകളില്‍ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്. ഇന്ധന സ്റ്റോക്ക് തീര്‍ന്നതോടെ പല സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയ്ക്കകത്ത് മാത്രം സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലാണ് ഇന്ധനം കാലിയായത്.