India, News

വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിന്‍ തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു

keralanews 11 people killed after crane collapsed at shipyard in visakhapattnam

ഹൈദരാബാദ്: വിശാഖപട്ടണം കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു.ഹിന്ദുസ്ഥാന്‍ ഷിപ്യാഡ് ലിമിറ്റഡിലാണ് അപകടമുണ്ടായത്. ജോലിക്കാര്‍ ക്രെയിന്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം.പുറത്തെടുത്ത മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയില്‍ ആണ്.കപ്പല്‍ നിര്‍മ്മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.ഇരുപതു ജോലിക്കാര്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍പെട്ടവരാണ് അപകടത്തിനിരയായത്. നിരവധി പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ എച്ച്‌എസ്‌എല്‍ ജീവനക്കാരാണെന്നും ബാക്കിയുള്ളവര്‍ കരാര്‍ ഏജന്‍സിയില്‍ നിന്നുള്ളവരാണെന്നും ജില്ലാ കളക്ടര്‍ വിനയ് ചന്ദ് പറഞ്ഞു.ഉടന്‍ പൊലീസും രക്ഷാസേനയും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.10 വര്‍ഷം മുമ്പ് എച്ച്.എസ്.എല്ലില്‍ നിന്ന് വാങ്ങിയ ക്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഒരു സ്വകാര്യ ഏജന്‍സിയാണ് ക്രെയിന്‍ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നത്.

Previous ArticleNext Article