India, News

കോവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്രം

keralanews center finds kerala below national average in covid test

ന്യൂഡൽഹി:കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.കേരളത്തിൽ പത്ത് ലക്ഷം പേരിൽ 212 പേരെ മാത്രമാണ് പരിശോധിക്കുന്നത്.കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷം പേരിൽ 324 എന്നതാണ്.അതേസമയം മരണ നിരക്ക് കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ് രോഗ മുക്തി നിരക്കിൽ കേരളം മുന്നിലാണ്.ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. 2.21% ആണ് മരണ നിരക്കിന്റെ ദേശീയ ശരാശരി. രോഗമുക്തിയിലൂടെ സമൂഹം നേടുന്ന ആ൪ജിത പ്രതിരോധം കോവിഡ് പ്രതിരോധത്തിനുള്ള ശരിയായ മാ൪ഗമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രോഗം പടരുന്നത് നിയന്ത്രിക്കാനാണ് നാം മുൻഗണന നൽകേണ്ടത്. രോഗ മുക്തി നിരക്ക് രാജ്യത്ത് കൂടി വരുന്നത് വലിയ നേട്ടമാണെന്ന് കേന്ദ്രം അവകാശപ്പെട്ടു. ഏപ്രിൽ മാസത്തിൽ 7.8% ആയിരുന്നത് ഇപ്പോൾ 64.44% ആയിട്ടുണ്ട്. പതിനാറ് സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഇന്ത്യയിലെ കോവാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.

Previous ArticleNext Article