Kerala

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍

keralanews ration traders will boycott the free onam kit distribution of state govt

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. വിഷുവിന് നല്‍കിയ കിറ്റിന്‍റെ കമ്മീഷന്‍ സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.കഴിഞ്ഞ വിഷുവിന് കിറ്റ് അനുവദിച്ചപ്പോള്‍ കാര്‍ഡ് ഒന്നിന് 20 രൂപ വീതം കമ്മീഷന്‍ നല്‍കണമെന്നായിരുന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടത്. 5 രൂപ വീതം നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ഓണമെത്താറായിട്ടും പണം കിട്ടിയില്ല. ഇത് നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കാലത്തെ ഭക്ഷ്യകിറ്റ് വിതരണം ബഹിഷ്‍കരിക്കാനാണ് റേഷന്‍ ഡീലേഴ്‍സ് അസോസിയേഷന്‍ തീരുമാനം.കൂടാതെ ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.

Previous ArticleNext Article