Kerala, News

കോവിഡ് വ്യാപനം;കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൌണ്‍

keralanews covid spread complete lock down in kozhikkode district

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്ന്  സമ്പൂർണ്ണ ലോക്ക് ഡൌൺ ഏർപ്പെടുത്തി.നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരും. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഇന്നലെ ജില്ലയില്‍ ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 22 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ജില്ലയില്‍ എടച്ചേരി, ഏറാമല, പുറമേരി ഗ്രാമപഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. വേളം പഞ്ചയത്തിലെ വാര്‍ഡ് 8, വളയം പഞ്ചായത്തിലെ വാര്‍ഡ് 11, വില്യാപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 14, ചോറോട് പഞ്ചായത്തിലെ വാര്‍ഡ് 7, ചെങ്ങോട്ടുക്കാവ് പഞ്ചായത്തിലെ വാര്‍ഡ് 17, മൂടാടി പഞ്ചായത്തിലെ വാര്‍ഡ് 4, കോഴിക്കോട് കോര്‍പറേഷനിലെ വാര്‍ഡ് 35, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 7, 14, 32 വാര്‍ഡുകളും, കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടച്ചിടും.

Previous ArticleNext Article