കണ്ണൂർ: തൊഴിലാളികള്‍ അനിശ്ചിതക്കാല സമരം തുടങ്ങിയതോടെ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും അടഞ്ഞു കിടന്നു. തൊഴിലാളികള്‍ ജോലിക്കെത്താതിരുന്നപ്പോള്‍ പല ഉടമകള്‍ക്കും പമ്പുകള്‍ അടച്ചിടേണ്ടി വന്നു. പെട്രോള്‍ പമ്പ് തൊഴിലാളികളെ കൂടാതെ പാചകവാതക വിതരണ തൊഴിലാളികളും പണിമുടക്കിലാണ്. സമരത്തിന് ഹൈക്കോടതി വിലക്കുള്ളതിനാല്‍ പലരും അവധിയെന്ന നിലയിലാണ് സമരം നടത്തുന്നത്. പലരുടെയും വാഹനങ്ങളിലെ ഇന്ധനം കാലിയായതോടെ മിക്കവരും ഇന്നത്തെ യാത്ര ബസ്സുകളിലാക്കി.
നിലവില്‍ 286 രൂപ 26 പൈസയാണ് പമ്പുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളിയ്ക്ക് ലഭിക്കുന്നത്. പാചകവാത തൊഴിലാളിയ്ക്ക് ലഭിക്കുന്നതാകട്ടെ 308 രൂപയും. അടിയിക്കിടെ സാധനങ്ങളുടെ വില കുത്തനെ കുതിച്ചുക്കയറുമ്പോള്‍ നിലിവലെ ശമ്പളം കൊണ്ട് ദൈനദിന കാര്യങ്ങള്‍ നിറവേറ്റാന്‍ പോലും സാധിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.പ്രതിദിനം 600 രൂപ വേതനം അനുവദിക്കുക, പ്രതിവര്‍ഷം 300 രൂപ സര്‍വീസ് വെയിറ്റേജ് അനുവദിക്കുക, പരിധി നോക്കാതെ ഇഎസ്‌ഐ, ഇപിഎഫ് എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.