India, Kerala, News

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് യുഎപിഎ ചുമത്തി അന്വേഷിക്കും

keralanews upa will investigate the gold smuggling case in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് യുഎപിഎ ചുമത്തി അന്വേഷിക്കും. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായി എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചു. കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എൻ.ഐ.എ പറഞ്ഞു. കേസ് ഇനി 14 ആം തിയ്യതി കോടതി പരിഗണിക്കും. പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ, നയതന്ത്രബാഗുകളില്‍ എങ്ങനെ സ്വര്‍ണ്ണം കടത്തി, കള്ളകടത്തിന് പിന്നിലെ ഉറവിടം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക. ആസൂത്രിതമായി നടന്ന കള്ളകടത്ത് ദേശിയ സുരക്ഷക്ക് ഭീഷണിയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. തീവ്രവാദ പ്രവര്‍ത്തനത്തിനായി രാജ്യത്ത് നടക്കുന്ന പണമിടപാടുകളെകുറിച്ച്‌ എന്‍ഐഎ അന്വേഷിച്ചു വരികയാണ്. ഇത് സംബന്ധിച്ച്‌ കശ്മീരില്‍ നിരവധി റെയ്ഡുകളും നടത്തിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തിക്കുന്നതില്‍ ചില ദക്ഷിണേന്ത്യന്‍ ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതുമായി കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണ കള്ളകടത്തുകള്‍ക്ക് ബന്ധമുണ്ടോയെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.വിദേശത്ത് അന്വേഷണം നടത്തുന്നതിലെ 2019 ലെ എന്‍ഐഎ നിയമഭേദഗതി അനുവദിക്കുന്നുണ്ട്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ പ്രതികള്‍ക്ക് സഹായം ചെയ്‌തെന്നോ സംശയിക്കുന്ന എല്ലാവരേയും ചോദ്യം ചെയ്യാനും എന്‍ഐഎക്കാവും.കേസില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ഏജന്‍സികളേയും പരമാവധി തെളിവ് കണ്ടെത്താനാണ് ശ്രമം. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നെ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അജിത് ഡോവലാണ് യുഎഇയിലെ അന്വേഷണ ഏജന്‍സികളുമായി സംസാരിക്കുക.

Previous ArticleNext Article