തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു.98.82% പേര്‍ വിജയിച്ചു.പരീക്ഷ എഴുതിയ 422092 വിദ്യാര്‍ഥികളില്‍ 4,17,101 കുട്ടികളാണ് ഇത്തവണ വിജയിച്ചത്. മോഡറേഷന്‍ നല്‍കിയിരുന്നില്ല.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .71 ശതമാനം വിജയം ഇത്തവണ ഉണ്ടായി. 41906 വിദ്യാര്‍ഥികള്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. ഇവിടെ 99.71 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. വയനാട് ആണ് വിജയശതമാനം കുറവുള്ള റവന്യൂ ജില്ല. 95.04 ശതമാനമാണ് ജില്ലയിലെ വിജയം. കുട്ടനാട് വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം കൈവരിച്ചു.സേ പരീക്ഷയുടെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. 3 വിഷയം വരെ പരീക്ഷ എഴുതാത്തവർക്കും സേ പരീക്ഷയ്ക്ക് അവസരം ലഭിക്കും.ഡിജിറ്റൽ സര്‍ട്ടിഫിക്കറ്റ് സേ പരീക്ഷക്ക് ശേഷം നല്‌കും. ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.
പരീക്ഷാ ഫലം സര്‍ക്കാര്‍ വെബ്സൈറ്റുകളിലും വിദ്യാഭ്യാസ വകുപ്പിന്‍റെ വിവിധ വെബ് സൈറ്റുകളിലും പിആര്‍ഡി ലൈവ് ആപ്പിലും ലഭ്യമാണ്.
http://keralapareekshabhavan.in, http://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ പോര്‍ട്ടല്‍ വഴിയും സഫലം 2020 മൊബൈല്‍ ആപ് വഴിയും ഫലമറിയാം.