പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കൊറോണ ദേഭമായ രോഗി ആശുപത്രി വിട്ടു. പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീനാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.നേരത്തെ കൊറോണ രോഗമുക്തി നേടിയ എടപ്പാള്‍ സ്വദേശി വിനീതാണ് സൈനുദ്ദീന് പ്ലാസ്മ നല്‍കിയത്. മസ്ക്കറ്റില്‍ നിന്നും നാട്ടിലെത്തിയ സൈനുദ്ദീന് ഈ മാസം പതിമൂന്നിനാണ് കൊറോണ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. ന്യുമോണിയ ഹൃദ്രോഗം, രക്തസമ്മര്‍ദം എന്നിവ കൂടി ബാധിച്ചതോടെ ഐസിയുവിലേക്കു മാറ്റി. വെന്റിലേറ്റര്‍ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. ഗുരുതരമായതോടെ പ്ലാസ്മ തെറപ്പി നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.മേയ് 27-നു കോവിഡ് മുക്തനായി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന വിനീതാണ് പ്ലാസ്മ നല്‍കിയത്.വിനീതിന് സ്‌നേഹോപഹാരം കൈമാറിയാണ് സൈനുദ്ദീന്‍ ആശുപത്രി വിട്ടത്.മഞ്ചേരി മെഡിക്കല്‍ കോളജില്‍ 2 പേര്‍ കൂടി പ്ലാസ്മ തെറപ്പി ചികിത്സയിലുണ്ട്. നേരത്തേ മുന്‍ സന്തോഷ് ട്രോഫി താരം ഹംസക്കോയയാണ് ആദ്യമായി കേരളത്തില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായത്. എന്നാല്‍ അദ്ദേഹം മരിച്ചു.