Kerala, News

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;60 പേർക്ക് രോഗമുക്തി

keralanews 141 covid cases confirmed in kerala today 60 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ്(ഡല്‍ഹി-16, തമിഴ്‌നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാള്‍-2, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1) വന്നത്. ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.അതേസമയം ഇന്ന് ഒരാള്‍ കോവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്.സംസ്ഥാനത്ത് ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണു നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇതോടൊപ്പം രോഗലക്ഷണം ഇല്ലാതെ രോഗബാധിതരാകുന്ന കേസുമുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത കേസുകളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് നിലവില്‍ 1,620 പേര്‍‌ ചികിത്സയിലുണ്ട്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,206 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4473 സാംപിളുകള്‍ ഇന്ന് പരിശോധിച്ചു. ഇതുവരെ 3351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3,661 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.സംസ്ഥാനത്തെ ഒൻപത് ജില്ലകളിലും നൂറിലേറെ രോഗികള്‍ ചികിത്സയിലുണ്ട്. മലപ്പുറം-201, പാലക്കാട്-154, കൊല്ലം-150, എറണാകുളം-127, പത്തനംതിട്ട-126, കണ്ണൂര്‍-120, തൃശൂര്‍-114, കോഴിക്കോട്-107, കാസര്‍കോട്-102 എന്നിങ്ങനെയാണ് കണക്ക്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.

Previous ArticleNext Article