Kerala

അങ്കമാലിയിൽ പിതാവ് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

keralanews health condition of baby tried to kill by her father is improving

അങ്കമാലിയില്‍ പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. കുഞ്ഞ് കൈകാലുകൾ അനക്കുന്നുണ്ട്. കണ്ണുകൾ തുറക്കാനുള്ള ശ്രമം കുഞ്ഞ് നടത്തുന്നുണ്ട്. ഹൃദയമിടിപ്പ് സാധാരണ നിലയിലായി. പ്രതീക്ഷ നൽകുന്ന പുരോഗതിയെന്ന് ഡോക്ടർമാര്‍ അറിയിച്ചു.തലയ്ക്ക് ഏറ്റ ക്ഷതം കാരണം കുഞ്ഞിന്റെ തലച്ചോറിൽ അമിത രക്തസ്രാവവും നീർക്കെട്ടും ഉണ്ടായിരുന്നു.ഇതേ തുടർന്ന് തലയുടെ ഒരു ഭാഗം മുഴച്ചു. തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടും നീക്കം ചെയ്യുന്നതിനായാണ് ഇന്നലെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ തലച്ചോറിലുണ്ടായിരുന്ന സമ്മര്‍ദം ഒഴിവാക്കി. തലച്ചോറിനും തലയോട്ടിക്കും ഇടയിലായി ഉണ്ടായിരുന്ന രക്തസ്രാവം നീക്കാനായി.ഹൃദയമിടിപ്പ് സാധാരണ നിലയിലായി.പ്രതീക്ഷ നൽകുന്ന പുരോഗതിയാണിതെന്ന് ഡോക്ടർമാര്‍ അറിയിച്ചു.കഴിഞ്ഞ 18നാണ് കുഞ്ഞിനെ സ്വന്തം പിതാവ് തലക്ക് പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയെക്കുറിച്ചുളള സംശയമാണ് കൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. എന്നാല്‍ പെണ്‍കുഞ്ഞായത് കൊണ്ടാണ് ഭര്‍ത്താവ് കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നാണ് ഭാര്യ നല്‍കിയ പരാതി. അറസ്റ്റിലായ പ്രതി ഷൈജു തോമസ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Previous ArticleNext Article