Kerala, News

കണ്ണൂരിൽ കോവിഡ് ബാധിച്ച്‌ മരിച്ച യുവ എക്‌സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന ആരോപണവുമായി കുടുംബം

keralanews family with the allegation that excise officer who died of kovid in kannur has not received treatment

കണ്ണൂർ:കണ്ണൂരിൽ കോവിഡ് ബാധിച്ച്‌ മരിച്ച യുവ എക്‌സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്.ഇത് സംബന്ധിച്ച്‌ കുടുംബം മുഖ്യ മന്ത്രിക്ക് പരാതി നല്‍കും.സുനിലിന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്നാണ് പരാതി.എന്നാല്‍ ചികിത്സാ കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചു. ആരോപണം മുഖ്യമന്ത്രിയും നിഷേധിച്ചു.കോവിഡ് ബാധിച്ച്‌ മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ചികിത്സ കിട്ടിയിരുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കൃത്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ചികിത്സയിലിരിക്കെ സുനില്‍ ബന്ധുക്കളോട് പറയുന്ന ഫോണ്‍ റെക്കോര്‍ഡ് കുടുംബം പുറത്തു വിട്ടിരുന്നു.ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സുനിലിന്റെ ബന്ധുക്കള്‍. എന്നാല്‍ ചികിത്സ വൈകിയെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. സുനിലിന്റെ മരണം ആരോഗ്യ വകുപ്പ് പ്രത്യേകം അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സ വൈകിയിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതരും പ്രതികരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ന്യുമോണിയയ്ക്കുള്ള ചികിത്സ തുടങ്ങി. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായിരുന്നു എന്നും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

Previous ArticleNext Article