Kerala, News

തിരുവനന്തപുരത്ത് കോവിഡ് ഐസൊലേഷൻ വാർഡിൽ രോഗി ആത്മഹത്യ ചെയ്തു

keralanews patient committed suicide in covid isolation ward in thiruvananthapuram

തിരുവനന്തപുരം:കോവിഡ് ഐസൊലേഷൻ വാർഡിൽനിന്ന് അനുവാദമില്ലാതെ പുറത്തു പോയശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞ ആനാട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. ആശുപത്രി ജീവനക്കാരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി ഗുരുതരമാവുകയായിരുന്നു.കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ആനാട് സ്വദേശി കടന്നുകളഞ്ഞത്. മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ചു. ആനാട് ബസിറങ്ങിയപ്പോള്‍ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്ത്വനിപ്പിക്കുകയും കൗണ്‍സലിംഗ് നല്‍കുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുൻപായി ആഹാരവും നല്‍കി. വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നേഴ്സ് മുറിയിലെത്തിയപ്പോള്‍ ഇയാളെ  തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Previous ArticleNext Article