International

ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ചു

keralanews North Korea tested missile even after America warned them

സിയോൾ: അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിർപ്പുണ്ടായിട്ടും അതിനെ വക വെക്കാതെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ഉത്തര്‍കൊറിയ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണമാണിത്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തായിരുന്നു പരീക്ഷണം. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്റെ 500 കിലോമീറ്ററിനുള്ളിലാണ് മിസൈല്‍ പതിച്ചതെന്നും ഉത്തര കൊറിയ അറിയിച്ചു. മിസൈല്‍ പരീക്ഷണം നടന്നതായി അമേരിക്കയും ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ ഉത്തര കൊറിയ തയ്യാറായില്ല. വിശദ വിവരങ്ങൾ മനസ്സിലാക്കി വരികയാണെന്ന് അമേരിക്കയും അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണകൊറിയയിലെത്തിയ യു എസ് പ്രതിരോധ സെക്രട്ടറി മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെക്കാതെയാണ് ഉത്തരകൊറിയയുടെ പരീക്ഷണം. അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാനഘട്ടത്തിലാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അധികം നാളാകുന്നതിനെ മുമ്പെയുള്ള ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം വളരെ ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നത്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *