
കൊച്ചി:വിദേശത്ത് നിന്നും തിരികെയെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ പണം നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും എല്ലാം നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചിലവഴിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.രോഗികളും, ഗർഭിണികളടക്കമുള്ളവർ നാട്ടിലെത്തി സർക്കാരിന് പണം നൽകേണ്ടി വരുന്നതായും പത്തനംതിട്ട സ്വദേശി റെജി താഴെമോന്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന റെജി ഒ.ഐ.സി.സിയുടെ മുന്‍ വൈസ് പ്രസിഡണ്ട് കൂടിയാണ്.