India, News

പുല്‍വാമയില്‍ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി; 20 കിലോ സ്‌ഫോടക വസ്തുക്കളുമായി എത്തിയ കാര്‍ സുരക്ഷാ സൈന്യം പിടിച്ചെടുത്ത് നിര്‍വീര്യമാക്കി

keralanews terrorist attack attempt defeated in pulwama security forces seized a car carrying 20 kg of explosives and defused

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പുല്‍വാമയില്‍ സ്‌ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. കാറില്‍ സ്‌ഫോടക വസ്തുവുമായി എത്തി ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്പോയിന്റില്‍ പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വാഹനം ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചു. ഇതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഐജിവിജയ് കുമാര്‍ പറഞ്ഞു.20 കിലോയിലധികം സ്ഫോടക വസ്തുക്കളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാറില്‍ നിന്ന് വളരെ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്ത ഐഇഡി ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.സംസ്ഥാനത്ത് ബോംബാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി സുരക്ഷേ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും അര്‍ധ സൈന്യവും സംയുക്തമായി വ്യാപകമായി തെരച്ചില്‍ ശക്തമാക്കുകയായിരുന്നന്നും അദ്ദേഹം പറഞ്ഞു.ആക്രമണ സാധ്യതയുണ്ടാകുമെന്ന് തങ്ങള്‍ക്ക് രഹസ്യ സൂചന ലഭിച്ചിരുന്നതായി ഐജി വിജയകുമാര്‍ പറഞ്ഞു. ഐഇഡി നിറച്ച വാഹനത്തിനായി തങ്ങള്‍ ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ബോംബ് ആക്രമണവുമായി ഈ സംഭവത്തിന് സമാനതകളുണ്ട്. നാല്‍പ്പതോളം സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

Previous ArticleNext Article