ചെന്നൈ:മാറിമറിയുന്ന തമിഴ്നാട് രാഷ്ട്രീയം ഇനിയും ആർക്കൊപ്പമെന്ന് തീരുമാനമായിട്ടില്ല. ശശികലയും പനീർ സെലവവും മുഖ്യമന്ത്രി പദത്തിനായി നടത്തുന്ന ശ്രമങ്ങൾ എങ്ങുമെത്താതിരിക്കുമ്പോൾ കൂടുതൽ എം എൽ എ മാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ശശികല പുതിയ തന്ത്രങ്ങൾ മെനയുന്നുവെന്ന് റിപ്പോർട്ട്. രാജ്ഭവന് മുന്നിൽ നിരാഹാര സമരം നടത്താനാണ് ശശികലയുടെ പുതിയ തീരുമാനം.
നേരത്തെ 131 എം എൽ എ മാർ തന്റെ കൂടെയുണ്ടെന്ന് ശശികല ഗവർണർ വിദ്യാ സാഗറിനെ അറിയിച്ചിരുന്നു. അത് പ്രകാരം ശശികലക്ക് മുഖ്യമന്ത്രിയാകാമെന്നും അവർ ധരിച്ചു. എന്നാൽ പനീർ സെൽവവും ഗവർണറെ കാണുകയും വേണ്ടി വന്നാൽ തനിക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന് അറിയിക്കുകയും ചെയ്തതോടെ ഒരു തീരുമാനമെടുക്കാൻ കഴിയാതെ ഗവർണർ കുഴങ്ങി.
എം എൽ എ മാർ കാലു മാറുമെന്നുള്ള ഭയവും പനീർ സെൽവത്തിന് വർദ്ധിച്ച് വരുന്ന ജനപിന്തുണയും കണ്ട് ശശികല പേടിച്ചതായാണ് തമിഴ്നാട്ടിൽ നിന്നുള്ള വിവരം. ഇനിയും സത്യ പ്രതിജ്ഞ വൈകുകയാണെങ്കിൽ അത് തനിക്ക് ഭീഷണിയാകുമെന്ന് മനസിസിലാക്കാക്കിയ അവർ രാജ്ഭവന് മുന്നിൽ നിരാഹാര സമരം നടത്താൻ തീരുമാനിക്കുകയാണ്. ഇത് പ്രകാരം രാജ്ഭവനിൽ കടുത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.