India, News

ലോക്ക് ഡൗൺ നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ;പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചേക്കും

keralanews more concessions in lockdown stage four public transportation will begin partially

ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നാലാം ഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സ‍ര്‍ക്കാരുകളുടെ നി‍ര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും കേന്ദ്രം പ്രഖ്യാപിക്കുക.ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും.യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഏ‍ര്‍പ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിന്‍വലിക്കും. എല്ലാതരം ഓണ്‍ലൈന്‍ വ്യാപാരവും അനുവദിക്കും. ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സ‍ര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കിയേക്കും. ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ പ്രത്യേക ബസുകളില്‍ വീടുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി സമൂഹ്യ അകലം ഉറപ്പാക്കി ബസ് സര്‍വ്വീസുകള്‍ നടത്താമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.ലോക്ക് ഡൗണ്‍ മൂലം നി‍ര്‍ജീവമായ രാജ്യത്തെ ഭാഗികമായെങ്കിലും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടു വരുന്ന തരത്തിലാവും നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക എന്നാണ് സൂചന.പൂ‍ര്‍ണമായും നിര്‍ത്തിവച്ച വിമാനസ‍ര്‍വ്വീസുകളുടെ നാലില്‍ ഒന്നെങ്കിലും നാലാം ഘട്ട ലോക്ക് ഡൗണില്‍ തുടങ്ങും എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ കേന്ദ്രസ‍ര്‍ക്കാ‍ര്‍ അന്തിമതീരുമാനമെടുക്കും.ആന്ധ്രാപദേശ്, കേരളം, കര്‍ണാടക ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണിൽ കൂടുതല്‍ ഇളവുകള്‍ തേടിയിരിക്കുന്നത്.അതേസമയം, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ കര്‍ശനമായി തുടരണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ് കണക്കിലെടുത്താന് ഈ തീരുമാനം.

Previous ArticleNext Article