India, News

‘ഒരു ഇന്ത്യ ഒരു കൂലി’; സമസ്ഥ മേഖലയിലും തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കും; രണ്ടാം ഘട്ട പാക്കേജില്‍ ഒന്‍പത് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

keralanews one india one wage ensuring minimum wages for workers in all sectors the finance minister with nine announcements in the second stage package
ന്യൂഡല്‍ഹി: 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക  പാക്കേജില്‍ രണ്ടാം ഘട്ട പ്രഖ്യാപനങ്ങള്‍ വിശദീകരിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അതിഥി തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, ചെറുകിട വ്യവസായം എന്നിവയ്ക്ക് ആശ്വാസ നടപടികള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കായി രണ്ടു പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെഗാ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ രണ്ടാംഘട്ടം കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടിയാണെന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒൻപത് പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച്‌ 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയെന്നും മന്ത്രി അറിയിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25,000 കോടി രൂപ വിതരണം ചെയ്തു. മൂന്ന് കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ ചെലവിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.11,002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കൈമാറി. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് മുഖേനയാണ് തുക കൈമാറിയത്. അഭയകേന്ദ്രങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും തുക അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.തൊഴിലുറപ്പ് പദ്ധതിയില്‍ 50 ശതമാനം പേര്‍ വരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തു. മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതുവരെ 10,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി വേതനം നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.
Previous ArticleNext Article