കണ്ണൂർ : അനുമതി ഇല്ലാതെയും സുരക്ഷയില്ലാതെയും പ്രവർത്തിക്കുന്നു എന്ന കുറ്റം ചുമത്തി ജില്ലാ ടുറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം പാർക്ക് കോപ്പറേഷൻ സെക്രട്ടറി പൂട്ടിച്ചു. കോർപറേഷന്റെ അനുമതിയില്ലാതെ നിർമാണം നടത്തിയെന്നും വിനോദ നികുതി നല്കുന്നില്ലെന്നുമുള്ള കുറ്റവും നടപടിക്ക് കാരണമായി പറയുന്നുണ്ട്. പാർക്ക് നടത്തിപ്പുകാർ തമ്മിലുള്ള തർക്കമാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലുള്ളതെന്നും ആക്ഷേപമുണ്ട്. പാർക്ക് നടത്തിപ്പിനെ കുറിച്ച വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഇതേക്കുറിച്ചു കോപ്പറേഷൻ പോലീസിൽ നിന്ന് വിജിലൻസ് അന്വേഷണം തേടിയിരുന്നു.
സുരക്ഷാ ഇല്ലാതെയാണ് വിനോദ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് കോപ്പറേഷന്റെ പരിശോധന റിപ്പോർട്ടിലുള്ളത്. ഇതനുസരിച്ചു പാർക് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകി. വെള്ളിയാഴ്ച സെക്രട്ടറി ഉത്തരവനുസരിച് പാർക് പൂട്ടുകയും ചെയ്തു. രണ്ടുപേർ ചേർന്നാണ് പാർക് നടത്തിയിരുന്നതെങ്കിലും ഇതിൽ ഒരാളുടെ പേരിലാണ് കരാർ ഉള്ളത്. പാർക് നടത്തിപ്പിന്റെ ഒരു ഘട്ടത്തിലും നികുതി നൽകിയിട്ടില്ല.