Kerala, News

അവസാനത്തെ രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവ്;കാസര്‍ഗോഡ് ജില്ല കോവിഡ് മുക്തം

keralanews test result of last person is negative kasarkode district covid free

കാഞ്ഞങ്ങാട്:ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ആളുടെ ഫലവും നെഗറ്റീവായതായതോടെ കാസര്‍ഗോഡ് ജില്ല കോവിഡ് മുക്തമായി.178 രോഗികളെ ചികിത്സിച്ച്‌ 100 ശതമാനം രോഗമുക്തി എന്ന അപൂര്‍വ്വ നേട്ടമാണ് ജില്ല കൈവരിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് വ്യക്തമാക്കി.ഇതോടെ കോവിഡ് രോഗികളില്ലാത്ത ജില്ലകളുടെ എണ്ണം എട്ടായി. കാസര്‍കോട് കൂടാതെ ആലപ്പുഴ, തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്. നിലവില്‍ 16 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 505 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് 486 പേര്‍ രോഗമുക്തരായി. കോവിഡുമായി ബന്ധപ്പെട്ട് മൂന്നു മരണമാണ് സംസ്ഥാനത്തുണ്ടായത്.

Previous ArticleNext Article