കൊച്ചി:രണ്ട് വിമാനങ്ങളിലും ഒരു കപ്പലിലുമായി ഇന്നും നാളെയും കൊച്ചിയില്‍ എത്തുക ആയിരത്തിലധികം പ്രവാസികള്‍.ഇവരെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം വിപുലമായ തയ്യാറെടുപ്പാണ് സ്വീകരിച്ചിരിക്കുന്നത്.പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍ നിന്നു ഇന്ന് രണ്ട് എയര്‍ഇന്ത്യ വിമാനങ്ങള്‍ യാത്രതിരിക്കും. കുവൈറ്റ്, മസ്കറ്റ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ പറക്കുന്നത്.കുവൈറ്റിലേക്കുള്ള വിമാനം കൊച്ചിയില്‍ നിന്ന് രാവിലെ പത്തിന് പുറപ്പെടും.ഈ വിമാനം രാത്രി 9.15ന് കൊച്ചിയില്‍ മടങ്ങിയെത്തും.മസ്കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍ നിന്നു യാത്രതിരിക്കും. രാത്രി 8.50ന് തിരിച്ചെത്തും.അതേസമയം റദ്ദാക്കിയ ദോഹ കൊച്ചി വിമാന സര്‍വീസ് സംബന്ധിച്ച തീരുമാനത്തില്‍ വ്യക്തത വന്നിട്ടില്ല.
മാലിദ്വീപിലെ പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ നാളെ രാവിലെ 10.30ഓടെ കൊച്ചി തുറമുഖത്ത് എത്തിച്ചേരും.ഇന്നലെ രാത്രിയാണ് കപ്പല്‍ മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. ലോക്ക് ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടുകപ്പലുകളില്‍ ആദ്യത്തേതാണിത്. 18 ഗര്‍ഭിണികളും 14 കുട്ടികളും ഉള്‍പ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്.വ്യാഴാഴ്ചയാണ് കപ്പല്‍ മാലി തുറമുഖത്തെത്തിയത്. മാലി എയര്‍പോര്‍ട്ടില്‍ സുരക്ഷാപരിശോധനകള്‍ക്കുശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്.മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മാലി വിമാനത്താവളത്തില്‍ ഒരു ദിവസം നീണ്ടു നിന്ന നടപടികള്‍ക്ക് ശേഷമാണ് യാതക്കാരെ ബസില്‍ തുറമുഖത്തേക്ക് എത്തിച്ചത്. നാവികസേനയുടെ തന്നെ ഐ.എന്‍.എസ് മഗര്‍ എന്ന കപ്പല്‍ കൂടി മാലിദ്വീപില്‍ എത്തുന്നുണ്ട്.വിശദപരിശോധനയ്ക്ക് ശേഷം ഇവരെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ക്വാറൈന്റൈന് കേന്ദ്രത്തിലേക്ക് മാറ്റും.