തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ലാളിത്യത്തെ പുകഴ്ത്തി നടി ലക്ഷ്മി ഗോപാലസ്വാമി. ഒട്ടും തലക്കനമില്ലാത്ത ലാളിത്യമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ഫേസ് ബുക്കിലാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രതികരണം. മുഖ്യമന്ത്രിയ്ക്കൊപ്പം വിമാനത്തിലിരിക്കുന്ന ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ലക്ഷ്മിയുടെ അഭിപ്രായ പ്രകടനം. ബഹ്റൈനിലേക്കുള്ള യാത്രയിലാണ് ലക്ഷ്മി ഗോപാലസ്വാമി മുഖ്യമന്ത്രിയെ വിമാനത്തിൽ കണ്ടു മുട്ടിയത്.
ബഹ്റൈൻ കേരളീയ സമാജത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയുന്നതിനാണ് മുഖ്യമന്ത്രി പിണറായി ബഹറിനിൽ എത്തിയിട്ടുള്ളത് ഇതേ പരിപാടിയിൽ നൃത്തം അവതരിപ്പിക്കുന്നതിനാണ് ലക്ഷ്മി യാത്രയായത്. സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയുന്ന നൃത്തശില്പമായ ഗണേശത്തിൽ ലക്ഷ്മി ഗോപാലസ്വാമിയാണ് നൃത്തം അവതരിപ്പിക്കുന്നത്.