Kerala, News

കേരളത്തിന് ഇന്ന് ആശ്വാസദിനം;ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല;ഏഴ് പേര്‍ക്ക് രോഗമുക്തി

keralanews relief day for kerala no covid cases confirmed and 7 cured

തിരുവനന്തപുരം:കേരളത്തിന് ഇന്ന് ആശ്വാസദിനം.ഇന്ന് സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. ഏഴ് പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. കോട്ടയത്ത് 6 പേരും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് കോവിഡ് നെഗറ്റീവായത്. നിലവില്‍ 30 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.502 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്പിളുകളാണ്.സംസ്ഥാനത്തെ 6 ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്. 8 ജില്ലകള്‍ കൊവിഡ് മുക്തമായി. പുതിയ ഹോട്ട് സ്പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്.അതേസമയം, പ്രവാസികളുടെ ക്വാറന്റൈനില്‍ ഇളവുതേടി സംസ്ഥാനസര്‍ക്ക‍ാര്‍ കേന്ദ്രത്തെ സമീപിക്കും. ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും കുട്ടികളേയും സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളിയാണെന്നും ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

Previous ArticleNext Article