Kerala, News

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനി

keralanews sridhanya suresh kozhikkode assistant collector trainee

കല്‍പ്പറ്റ: കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കാനൊരുങ്ങി വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സിവില്‍ സര്‍വീസ് റാങ്ക് ജേതാവുമായ ശ്രീധന്യ. വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്. തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയത്. സിവില്‍ സര്‍വീസില്‍ 410 ആം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്.തൊഴിലുറപ്പ് തൊഴിലാളികളുടെ മകളായ ശ്രീധന്യയുടെ നിശ്ചയ ദാര്‍ഢ്യമായിരുന്നു ഈ വിജയത്തിന് പിന്നില്‍. അച്ഛന്‍ സുഷേ്. അമ്മ: കമല. സഹോദരന്‍ ശ്രീരാഗ്.

Previous ArticleNext Article