Kerala, News

രാജ്യം ഇന്ന് മുതൽ മൂന്നാംഘട്ട ലോക്ക് ഡൗണിലേക്ക്

keralanews india enters to third phase lock down from today

ന്യൂഡൽഹി:രാജ്യം ഇന്ന് മുതൽ മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക് കടക്കുകയാണ്.കൂടുതൽ ഇളവുകൾ നൽകി അടച്ചു പൂട്ടൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആശങ്കകളും ഉയർന്നിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം പ്രതിദിനം 2000 ത്തിലധികം വർദ്ധിക്കുകയും മരണസംഖ്യ 70 ലധികം ഉയരുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി മൂന്നാംഘട്ടം തുടരുന്നത്.ഇതിന്‍റെ മറുവശം രോഗം മാറുന്നവരുടെ എണ്ണം 24 ശതമാനത്തിലധികം ആയി എന്നതാണ്. ഹോട്സ്പോട്ടുകളുടെ എണ്ണം കുറഞ്ഞു. ഏറെ ആശങ്കയുണ്ടായിരുന്ന സമൂഹ വ്യാപനം നടന്നില്ല.ഇളവുകളോടൊപ്പം രാജ്യം എങ്ങനെ കൊവിഡെന്ന മഹാമാരിയെ പിടിച്ചുകെട്ടുമെന്നത് നിർണായകമാണ്. നിലവിൽ കർശനമായ കർശനമായ ലോക്ക്ഡൗണിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യം കൊവിഡിനെ നേരിട്ടത്. എന്നാൽ ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നിലപാടോടെ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ രോഗവ്യാപനം എങ്ങനെ സംഭവിക്കുന്നു എന്നത് രാജ്യത്തിൻറെ ഭാവിയെത്തന്നെ നിർണയിക്കുന്നതാണ്.റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലായാണ് രാജ്യത്തെ വേർതിരിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവു നൽകുന്ന തരത്തിലാണ് മേഖലകളെ തിരിച്ചിരിക്കുന്നത്.അതേസമയം രാജ്യത്ത് കൊവിഡ് രോഗബാധ കൂടുതല്‍ ഉള്ള മേഖലകളിലേയ്ക്ക് കൂടുതല്‍ കേന്ദ്രസംഘങ്ങള്‍ ഇന്നെത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം നിരീക്ഷണത്തിന് എത്തുക. രാജ്യത്ത് വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്കും ഇന്ന് തുടക്കമാകും.

Previous ArticleNext Article