Kerala, News

ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി

keralanews malayalees who were trapped in other states during lock down started to come to kerala

തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്തിത്തുടങ്ങി.നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തവരാണ് തിരിച്ചെത്തുന്നത്. തിരിച്ചെത്തുന്നവര്‍ക്കായി ആറ് അതിര്‍ത്തികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കും.നാട്ടിലേക്ക് മടങ്ങാനായി അതിര്‍ത്തികളില്‍ പ്രവാസികളുടെ നീണ്ട നിരയാണുള്ളത്.മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് ആദ്യ സംഘം എത്തുക. മറ്റു ചെക്ക്പോസ്റ്റുകള്‍ വഴി വരുംദിവസങ്ങളിലും ആളുകളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.കളിയിക്കാവിളയില്‍ 12 ഡോക്ടര്‍മാരെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാന്‍ തൊട്ടടുത്ത ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് വ്യക്തമായാല്‍ ഇവരെ വീടുകളിലേക്ക് വിട്ടയക്കും. വീടുകളില്‍ ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ കാസര്‍കോട് സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു . വണ്ടിയില്‍ വരുന്നവരെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ ക്രമീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ടീമിനെ മുഴുവവായി ഐസൊലേറ്റ് ചെയ്യും. സ്പെഷ്യല്‍ ആംബുലന്‍സില്‍ ഇവരെ നാട്ടിലേക്ക് അയക്കുമെന്നും കളക്ടര്‍ പറഞ്ഞു.വയനാട് മുത്തങ്ങ അതിര്‍ത്തിയിലൂടെ എത്തുന്നവരെ പരിശോധിക്കാന്‍ ബോര്‍ഡര്‍ സ്ക്രീനിങ് സെന്‍റര്‍ നിര്‍മാണം ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് റവന്യു പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്ബ് ചെയ്തു നടപടികള്‍ ഏകോപിപ്പിക്കുകയാണ് . മൈസൂരില്‍ പഠിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള കുട്ടികളും മാതാപിതാക്കളുമാണ് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ആദ്യമെത്തുക. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ജില്ലയിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ പ്രവേശിക്കും.

Previous ArticleNext Article