Kerala, News

സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

keralanews three covid cases confirmed in kerala today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുപേരും കാസര്‍കോട് ജില്ലയില്‍ ഉള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മൂന്നു പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 15 പേര്‍ രോഗമുക്തി നേടി.കാസർകോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ മൂന്ന് വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണു രോഗം മാറിയവരുടെ കണക്ക്.  ഇതുവരെ 450 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 116 പേര്‍ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21241 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.തൃശൂര്‍ ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയിലില്ല, കുടകില്‍ നിന്നും അതിര്‍ത്തി കടന്ന് വന്ന 8 പേരെ ക്വാറന്റൈനിലാക്കി. ഈ ആഴ്ച 56 പേര്‍ ഇങ്ങനെ കുടകിൽ നിന്നും കാല്‍ നടയായി കണ്ണൂരിലെത്തി. സംസ്ഥാന അതിര്‍ത്തികളില്‍ ഇതു കൊണ്ടാണ് പരിശോധന വ്യാപകമാക്കിയത്, അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം , കുടകില്‍ നിന്ന് കാട്ടിലൂടെ അതിര്‍ത്തി കടന്ന എട്ട് പേരെ കൊറോണ കെയര്‍ സെന്ററിലാക്കിഎന്ന് മുഖ്യമന്ത്രി പറഞ്ഞു . 57 പേര്‍ കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നു. ഇത് ഇനിയും സംസ്ഥാന അതിര്‍ത്തികളില്‍ നടക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് . അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധനയും ജാഗ്രതയും കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

Previous ArticleNext Article