Kerala, News

കണ്ണൂരിൽ ആവശ്യസാധനകളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ കളക്റ്ററുടെ ഉത്തരവ്

keralanews supply of essential commodities in kannur through home delivery

കണ്ണൂർ:ജില്ലയിൽ വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി മരുന്നുകൾ ഒഴികെയുള്ള ആവശ്യസാധനകളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ കലക്റ്റർ ഉത്തരവിട്ടു.ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി റേഷൻ കടകളിലൂടെ വിതരണം ചെയുന്ന സൗജന്യ റേഷൻ സാധനങ്ങളും കിറ്റുകളും സൗജന്യമായി വീടുകളിൽ എത്തിക്കും.വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ,സന്നദ്ധ വളണ്ടിയർമാർ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പാക്കും.മരുന്ന് ഷോപ്പുകൾ ഒഴികെയുള്ള കടകൾ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കുന്നതിനായി ആവശ്യസാധനകളും വീടുകളിലെത്തിക്കും.കണ്ണൂർ കോർപറേഷനിലെ പഴയ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ജില്ലാപഞ്ചായത്ത് ഉറപ്പുവരുത്തും.കോർപറേഷനിലെ ബാക്കി പ്രദേശങ്ങളിൽ കോർപറേഷൻ ഇതിനുള്ള സംവിധാനമൊരുക്കും.മറ്റ് തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുള്ള കോൾ സെന്ററുകൾ വഴി അവശ്യസാധനങ്ങൾ എത്തിക്കും.തദ്ദേശ സ്ഥാപന തലങ്ങളിൽ ഏതൊക്കെ കടകൾ ഏതൊക്കെ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് പരാതികളില്ലാതെ വിധം തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കും.അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോവാർഡിലും ഒരു കട മാത്രമേ തുറക്കാവൂ എന്ന് തദ്ദേശ സ്ഥാപന അധികൃതർ ഉറപ്പാക്കണം.ഹോം ഡെലിവറിക്ക് സർവീസ് ചാർജ് ഈടാക്കരുത്.ഹോം ഡെലിവറി ചെയ്യുന്നവർ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതലുകൾ സ്വീകരിക്കണം.സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം മാസ്ക്,ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം.

Previous ArticleNext Article