India, News

ലോക്ക് ഡൌൺ നീട്ടൽ;കേന്ദ്ര പ്രഖ്യാപനം ഇന്നുണ്ടായേക്കും

keralanews lockdown extension central announcement today

ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര പ്രഖ്യാപനം ഇന്നുണ്ടായേക്കും.വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫെറൻസ് വഴി ചർച്ച നടത്തിയിരുന്നു.കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. കാര്‍ഷിക മേഖലയ്ക്കും നിര്‍മ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം.സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും.മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഇന്നലെ വൈകിട്ട് തന്നെ ഏപ്രില്‍ മുപ്പത് വരെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.അതേസമയം ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നിരിക്കെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച്‌ നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.കേന്ദ്രത്തിന്റെ തീരുമാനംകൂടി അറിഞ്ഞാവും കേരളം നടപടികള്‍ സ്വീകരിക്കുക.കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവ് വേണമെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.ഒറ്റയടിക്ക് വിലക്ക് പിന്‍വലിച്ചാല്‍ തിരിച്ചടിയാവുമെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍.

Previous ArticleNext Article