India, News

രാജ്യത്ത് ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന് റിപ്പോർട്ട്;ഔദ്യോഗിക പ്രഖ്യാപനം ഉടൻ

keralanews report that lock down extend for two weeks official announcement soon

ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനമായതായി റിപ്പോർട്ട്.ഇക്കാര്യം ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജരിവാള്‍ സ്ഥിരീകരിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.ലോക്കഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ തീരുമാനമെടുത്തു. ഇന്ന് രാജ്യം മറ്റുവികസിത രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ചതാണ് രാജ്യം സുരക്ഷിതമായ സ്ഥാനത്ത് നില്‍ക്കാന്‍ സഹായകമായത്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ ഇല്ലാതാകും. ഈ നിലപാടിനെ ലോക്ക് ഡൌൺ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.എന്നാൽ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാകും പ്രഖ്യാപനം.നാല് മണിക്കൂര്‍ നേരമാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. യോഗത്തില് ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിലേക്കേ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.ഒറ്റയടിക്ക് ലോക്ക് ഡൌണ്‍ പിന്‍വലിക്കരുത്, ഘട്ടം ഘട്ടമായി മതിയെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കൂടിക്കാഴ്ച നടത്തിയത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്‌ സംസ്ഥാനങ്ങള്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപികരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒഡീഷയും പഞ്ചാബും ലോക്ക് ഡൗണ്‍ നീട്ടുന്നതായി നേരത്തെ തന്നെ പ്രഖ്യാപിച്ചു

Previous ArticleNext Article