India, News

റിലയൻസ് പവർപ്ലാന്റിന്റെ ആഷ് ഡാം പൊട്ടി;രണ്ട് പേര്‍ മരിച്ചു, ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും വീടുകളും ഒഴുകിപ്പോയി

keralanews two died reliance power plant ash dam broke

ഭോപ്പാല്‍: റിലയന്‍സ് പവര്‍പ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന ‘ആഷ് ഡാം’ തകര്‍ന്ന് ചാരം പുറത്തേക്കൊഴുകി രണ്ടുപേര്‍ മരിച്ചു.നിരവധിപേരെ കാണാതായി.വീടിനകത്ത് ഇരുന്നവരാണ് കൽക്കരിചാരവും വെള്ളവും ചേർന്ന കുത്തൊഴുക്കിൽ ഒലിച്ചുപോയത്.മധ്യപ്രദേശിലെ സിംഗ്റോളിയിലാണ് സംഭവം. വെള്ളിയാഴ്ച സിംഗ്റോളിയിലെ സസാന്‍ കല്‍ക്കരി പ്ലാന്റിന്റെ ആഷ് ഡംപ് യാര്‍ഡിന്റെ വാള്‍ തകരുകയും സമീപത്തെ റിസര്‍വോയറില്‍ നിന്നുള്ള വെള്ളം ഇരച്ചുകയറുകയും ചെയ്യുകയായിരുന്നു.മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ നിന്ന് 680 കിലോമീറ്റർ അകലെയുള്ള സിംഗ്‌റോളിയിലെ പ്ലാന്റിനെപ്പറ്റി പരാതി നിലനിൽക്കെയാണ് ദുരന്തം. റിസർവോയറിൽ നിന്നുള്ള വെള്ളം ചേർന്ന് ശക്തമായി പുറത്തേക്കൊഴുകിയ കൽക്കരിയുടെ ചാരത്തിൽ അമ്മയും മകനുമടക്കം ആറുപേർ ഒലിച്ചുപോയി. ഇതിൽ രണ്ടുപേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് മൂന്നാംതവണയാണ് ആഷ് യാർഡ് പൊട്ടി കുത്തിയൊലിച്ച് പുറത്തേക്കൊഴുകുന്നത്. കഴിഞ്ഞവര്‍ഷം പവര്‍ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. മൂന്നുമാസം മുൻപ് പ്ലാന്റില്‍ നിന്ന് ചാരം പുറത്തേക്കൊലിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. പ്രതിഷേധത്തെ തുടര്‍ന്ന്, ഇനി അത്തരം വീഴ്ച ഉണ്ടാവില്ലെന്ന് കമ്പനി എഴുതി നല്‍കിയിരുന്നുവെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. റിലയൻസ് അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്ന് സിംഗ്‌റോളി ജില്ലാ കളക്ടർ കെ.വി.എസ് ചൗധരി പറഞ്ഞു.

Previous ArticleNext Article