International, News

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം കഴിഞ്ഞു, രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്

keralanews covid death in the world croses one lakh and number of infected persons is 17 lakhs

ന്യൂഡൽഹി:ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിനടുത്തെത്തി.ആഗോള മഹാമാരിയായി മാറിയ കോവിഡ് അമേരിക്ക, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെ വരിഞ്ഞ് മുറുക്കുകയാണ്. ലോകത്ത് ചികില്‍സയില്‍ കഴിയുന്ന ആകെ 49,830 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 3.76 ലക്ഷം പേര്‍ രോഗവിമുക്തി നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.അമേരിക്കയില്‍ മാത്രം 18,000ലധികം ആളുകള്‍ മരിച്ചു.ഇന്നലെ രണ്ടായിരത്തിലേറെ പേരാണ് യു.എസില്‍ മരിച്ചത്.രോഗബാധിതരുടെ എണ്ണം 5 ലക്ഷമായി ഉയര്‍ന്നു. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 150000 കവിഞ്ഞു.16000 പേര്‍ മരണത്തിന് കീഴടങ്ങി.55,668 പേര്‍ക്ക് സ്‌പെയിനില്‍ രോഗം ഭേദഗമായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമല്ല, 147000ത്തില്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 18,000മായി ഉയർന്നു.ഫ്രാന്‍സിലും ജര്‍മനിയിലും മരണസംഖ്യ ഉയരുകയാണ്.ഫ്രാന്‍സില്‍ 1,24,869 പേര്‍ക്കും ജര്‍മനിയില്‍ 1,22,171 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ചൈനയില്‍ മരണ സംഖ്യയില്‍ കുറവുണ്ടെങ്കിലും രാജ്യം കനത്ത ജാഗ്രതയിലാണ്. കോവിഡ് ബാധിച്ചവരില്‍ നിന്നെടുത്ത ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സ 100% വിജയമാണെന്ന് ചൈനയില്‍ നിന്നുള്ള പഠനഫലം വ്യക്തമാക്കുന്നു.

Previous ArticleNext Article