India, News

കൊവിഡ് പ്രതിരോധം;എം.പിമാരുടെ ശമ്പളവും അലവന്‍സുകളും വെട്ടിക്കുറച്ചു; രണ്ട് വര്‍ഷത്തേക്ക് ഇനി എംപി ഫണ്ടില്ല

keralanews salaries and allowances of mp cut down no mp funding for two years

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എം.പിമാരുടെ ശമ്പളവും അലവന്‍സുകളും മുന്‍ എം.പിമാരുടെ പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു.മുപ്പതു ശതമാനം കുറവാണ് വരുത്തുക. ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിലും പെന്‍ഷനിലും കുറവു വരുത്തുക.രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്തു.ഈ ഇനത്തിലെ 7,900 കോടിരൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും.  ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ഉപയോഗിക്കും.നേരത്തെ തന്നെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരും തങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനം സ്വമേധയാ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി അടക്കമുള്ളവരും ഈ തീരുമാനത്തിലേക്ക് വന്നു. അതിന് ശേഷമാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനവും പിടിക്കാന്‍ തീരുമാനമായിരിക്കുന്നത്.

Previous ArticleNext Article