Kerala, News

കോവിഡ്19;സംസ്ഥാനത്ത് റാപിഡ് ടെസ്റ്റ് ഇന്ന് മുതൽ;ആദ്യ പരിശോധന പോത്തന്‍കോട്

keralanews covid19 rapid test starts today first test will conduct in pothenkode

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 റാപ്പിഡ് ടെസ്റ്റ് ഇന്നുമുതല്‍ തുടങ്ങും.നൂറോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഐഎംജിയിലും സാമൂഹ വ്യാപനം ഉണ്ടോയെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ പോത്തന്‍കോടുമാണ് ആദ്യ ടെസ്റ്റ് നടക്കുക.പോത്തന്‍ കോട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.ഇയാൾ നിസ്‌കാരത്തില്‍ പങ്കെടുത്ത പോത്തന്‍കോട്ടെ ജുമാമസ്ജിദിലുള്ളവരെ കണ്ടെത്തി പരിശോധന നടത്താനാണ് തീരുമാനം.പബ്ലിക്ക് ലാബിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമായിട്ടായിരിക്കും റാപ്പിഡ് ടെസ്റ്റ് ഫലങ്ങള്‍ പരിശോധിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.ശശിതരൂര്‍ എം.പി ഫണ്ടുപയോഗിച്ച്‌ പൂനൈയില്‍ നിന്നാണ് കിറ്റുകള്‍ എത്തിച്ചത്. ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ച ‘മൈ ലാബ്’ എന്ന കമ്പനിയാണ് കിറ്റുകള്‍ തയ്യാറാക്കിയത്.ഞായറാഴ്ചയോടെ 2000 കിറ്റുകള്‍ കൂടിയെത്തും. രണ്ടര മണിക്കൂറിനുള്ളില്‍ ഫലം അറിയാനാകുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രത്യേകത.കിറ്റുകളെത്തിച്ച എംപിയെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പേരെടുത്ത് അഭിനന്ദിച്ചിരുന്നു. 57 ലക്ഷം രൂപ ചെലവിട്ടാണ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ശശി തരൂര്‍ എം പി എത്തിക്കുന്നത്.

Previous ArticleNext Article