India, News

കൊവിഡ് സഹായധനം;വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ നാളെ മുതല്‍ 500 രൂപ നിക്ഷേപിക്കും

keralanews kovid subsidy rs 500 will be deposited in womens jandhan bank account

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് സഹായധനം വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ നാളെ മുതല്‍ നിക്ഷേപിക്കും.500 രൂപവീതമാണ് നിക്ഷേപിക്കുക. മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുന്നത്. രാജ്യമൊട്ടാകെ സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരമാണ് ധനസഹായം നല്‍കുന്നത്.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളില്‍നിന്ന് പണം നല്‍കുക.അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മുന്നിന് പണമെടുക്കാം. രണ്ടോ മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിനാണ് പണം നല്‍കുക.നാലോ അഞ്ചോ ആണെങ്കില്‍ ഏപ്രില്‍ 7നും ആറോ ഏഴോ ആണെങ്കില്‍ ഏപ്രില്‍ 8നും എട്ടോ ഒൻപതോ ആണെങ്കില്‍ ഏപ്രില്‍ 9നും പണമെടുക്കാം.പണം പിന്‍വലിക്കാനായി കൂട്ടത്തോടെ ഉപഭോക്താക്കള്‍ വരരുതെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിശ്ചിത തിയതിക്കുശേഷം എന്നുവേണമെങ്കിലും പണം പിന്‍വലിക്കാനുള്ള അവസരമുണ്ട്. റൂപെ കാര്‍ഡ് ഉപയോഗിച്ച്‌ അടുത്തുള്ള എടിഎംവഴിയും പണം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. ഏതുബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അതിന് ചാര്‍ജ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Previous ArticleNext Article