Kerala

ലോ അക്കാദമി വിദ്യാർത്ഥി സമരം അവസാനിച്ചു

keralanews law academy strike ends

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ 29 ദിവസം നീണ്ടുനിന്ന സമരം അവസാനിച്ചു. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അംഗീകരിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.

യോഗത്തിലെ ധാരണയനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റി. ഇപ്പോഴെടുത്ത തീരുമാനങ്ങളില്‍നിന്ന് മാനേജ്മെന്റ് പിന്‍മാറിയാല്‍ സര്‍ക്കാര്‍ ഇടപെടും. ഡോ. നാരായണന്‍ നായരടക്കമുള്ള ലോ അക്കാദമി പ്രതിനിധികൾ, സിപിഐ നേതാക്കളായ വി.എസ് സുനില്‍ കുമാർ, പന്ന്യൻ രവീന്ദ്രൻ , എഐഎസ്എഫ്, കെ.എസ്.യു, എംഎസ്എഫ്, എബിവിപി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികൾ, എസ്എഫ്‌ഐ പ്രതിനിധികൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപം അടക്കമുള്ള ആരോപണങ്ങളില്‍ നടപടിയുമായി മുന്നോട്ടു പോകണമെന്ന്  വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ എല്ലാ ആവശ്യങ്ങളും  മാനേജ്മെന്റ് അംഗീകരിച്ചു.

ലോ അക്കാദമി പ്രവര്‍ത്തിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ ചർച്ചയിൽ ഉണ്ടായില്ല. വിദ്യാര്‍ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമല്ലാത്തതിനാലാണ് ചര്‍ച്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്.

യോഗത്തിലെ ധാരണയനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റി.  ലോ അക്കാദമിയില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് മാനേജ്‌മെന്റ് ഇന്നത്തെ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഫെബ്രുവരി 18 ന് മുഖാമുഖം നടക്കുമെന്നും വ്യക്തമാക്കിയിരുന്നു.ഒരു മാസത്തോളമായി തുടരുന്ന വിദ്യാര്‍ഥി സമരം കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ അക്രമാസക്തമാകുകയും ആത്മഹത്യാ ഭീഷണി അടക്കമുള്ളവയിലേയ്ക്ക് നീങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ വിഷയത്തില്‍ ഇടപെട്ടത്.മാനേജ്‌മെന്റിന്റെ തീരുമാനം വിദ്യാര്‍ഥികളുടെ സമരത്തിന്റെ വിജയമാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *