കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര. കണ്ണൂര്‍ അഴിക്കലാണ് നടപടി. വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഏത്തമിടീച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.പട്രോളിങ്ങിനിടെയാണ് കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.ഇവരില്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടാനാകെ നിന്നവരെയാണ് ഏത്തമിടീപ്പിച്ചത്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്.ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരായാല്‍ പോലും മാന്യമായ ഇടപെടല്‍ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കല്‍ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത്.പരിശോധനയ്ക്കിടെ പൊലീസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മോധാവി ലോക്‌നാഥ് ബഹ്റ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.കൊറോണയുടെ ഗൗരവം ആളുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ആളുകള്‍ വീട്ടില്‍ ഇരിക്കുന്നതേയില്ല. ആളുകള്‍ ബോധവാന്മാരാകുന്നതിനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala, News
ലോക്ക് ഡൌൺ ലംഘിച്ച് പുറത്തിറങ്ങി;മൂന്നുപേരെ കൊണ്ട് ഏത്തമിടീപ്പിച്ച് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര
Previous Articleമദ്യം ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂരില്‍ യുവാവ് ജീവനൊടുക്കി