തിരുവനന്തപുരം: എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള ഒ.എം.ആര്. പരീക്ഷ ജൂണ്‍ 17 -ന് തുടങ്ങും. വിവിധവകുപ്പുകളില്‍ ആണ് നിയമനം. ഓഗസ്റ്റ് 26 വരെ ഏഴുഘട്ടങ്ങളിലായാകും പരീക്ഷകള്‍. ഉച്ചയ്ക്ക് ഒന്നര മുതല്‍ മൂന്നേകാല്വരെയാണ് പരീക്ഷ. പാഠ്യപദ്ധതി മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും.
പരീക്ഷാതീയ്യതിയും ജില്ലകളും
ജൂണ്‍ 17 തിരുവനന്തപുരം, മലപ്പുറം
ജൂലായ് 1 കൊല്ലം, തൃശ്ശൂര്‍, കാസര്‍കോഡ്
ജൂലായ് 15 എറണാകുളം, കണ്ണൂര്‍
ജൂലായ് 29 ആലപ്പുഴ, ഇടുക്കി, കോഴിക്കോട്
ഓഗസ്റ്റ് 19 പത്തനംതിട്ട, പാലക്കാട്
ഓഗസ്റ്റ് 26 കോട്ടയം, വയനാട്