India, News

കൊറോണ വൈറസ് പരത്തണമെന്ന് സോഷ്യല്‍മീഡിയയിലൂടെ ആവശ്യപ്പെട്ട ഇൻഫോസിസ് ജീവനക്കാരനെ ബംഗളൂരു ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു

keralanews infosys employee arrested for posting facebook post urging people to spread corona virus in bengaluru

ബംഗളൂരു: കോവിഡ് 19 വൈറസ് പരത്താനും മുന്‍കരുതലില്ലാതെ ജനങ്ങളോട് പുറത്തുപോയി തുമ്മാനും ആഹ്വാനം ചെയ്യുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍. മുജീബ് റഹ്മാന്‍ എന്നയാളാണ് വൈറസ് പരത്താന്‍ കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ടതിെന്‍റ പേരില്‍ ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.800ലധികം പേരെ ബാധിക്കുകയും 19 പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് 19നെ തുരത്താന്‍ രാജ്യം ലോക്ഡൗണില്‍ കഴിയവേയാണ് ഞെട്ടിക്കുന്ന പോസ്റ്റുമായി യുവാവ് രംഗത്തെത്തിയത്.’പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കാതെ ചുമക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോര്‍ക്കാം’ എന്ന വിചിത്ര സന്ദേശമാണ് 25കാരനായ മുജീബ് മുഹമ്മദിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.സംഭവത്തില്‍ അന്വേഷണം നടത്തിയ ഇന്‍ഫോസിസ് മുജീബ് റഹ്മാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സ്ഥാപനത്തിെന്‍റ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായാണ് അയാള്‍ പ്രവര്‍ത്തിച്ചതെന്നും ഇത്തരം പ്രവൃത്തികളോടട് ഇന്‍ഫോസിസിന് യാതൊരു സഹിഷ്ണുതയുമില്ലെന്നും അവര്‍ ട്വറ്ററില്‍ കുറിച്ചു.നേരത്തെ ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് അവരുടെ ഒരു കെട്ടിടത്തില്‍ നിന്നും ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചിരുന്നു.

Previous ArticleNext Article