കണ്ണൂർ:കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കണ്ണൂർ ജില്ലാ കലക്റ്റർ ടി.വി സുഭാഷ് ഏറ്റെടുത്തു.2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രതേക കൊറോണ ആശുപത്രിയായി മെഡിക്കൽ കോളേജിനെ ഏറ്റെടുത്തത്.ജില്ലയിലും സമീപ ജില്ലയിലും കോവിഡ് ബാധിതരുടെ എന്ന വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്ന് കലക്റ്റർ പറഞ്ഞു. ജീവനക്കാർ,സൗകര്യങ്ങൾ എന്നിവയുൾപ്പെടെയാണ് ആശപത്രി ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
Kerala, News
കോവിഡ് 19;അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ജില്ലാ കലക്റ്റർ ഏറ്റെടുത്തു
Previous Articleകോച്ചുകള്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ ഒരുങ്ങി റെയില്‍വേ