തേനി:തമിഴ്നാട് തേനിയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നാലായി.രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്.ചികിത്സയിലുള്ള നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.ഇടുക്കി പൂപ്പാറയില്‍ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികളാണ് തീയില്‍പ്പെട്ടത്.കോവിഡ് പശ്ചാത്തലത്തില്‍ തോട്ടംതൊഴിലാളികളോട് കേരളത്തിലേക്ക് പോവരുതെന്നാണ് തമിഴ്നാട് നിര്‍ദ്ദേശം നല്‍കിയിയത്.എന്നാൽ ഇത് മറികടന്ന് അനധികൃതമായാണ് ഇവര്‍ കേരളത്തിലേക്ക് വന്നത്.
Kerala, News
തമിഴ്നാട് തേനിയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നാലായി
Previous Articleലോക്ക് ഡൌൺ;പ്രവൃത്തി സമയം പുതുക്കി ബാങ്കുകൾ