Kerala

ലോ അക്കാദമി രാജി ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി

keralanews student threatens suicide in front of law academy

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ഭീഷണി. അക്കാദമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിന് മുകളില്‍ കയറിയിരുന്നാണ് എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഷിമിത് ഭീഷണി മുഴക്കുന്നത്.
ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാണ് ആവശ്യം. മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ഇരിക്കുകയാണ് വിദ്യാര്‍ഥി. ബാക്കി വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്നാണ് ഷിമിത് പറയുന്നത്.
പോലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ അനുനയിച്ച് താഴെയിറക്കാനാണ് പോലീസിന്റെ ശ്രമം. വിദ്യാര്‍ഥിയുടെ കൈയില്‍ ഒരു ബാഗുമുണ്ട്. ഇതില്‍ വിഷക്കുപ്പി ഉണ്ടെന്നാണ് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നത്.
Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *