
കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ട 40 ഓളം പേര് നിരീക്ഷണത്തില്‍. ഇരിട്ടി എസ്ഐ, എക്സൈസ് ഇന്‍സ്പെക്ടര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് നിരീക്ഷണത്തിലായത്.ചെറുവാഞ്ചേരി സ്വദേശിയായ രോഗബാധിതനുമായി സമ്പർക്കം പുലര്‍ത്തിയതോടെയാണ് നിരീക്ഷണത്തിലായത്.രോഗ ബാധിതന് ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. നിലവില്‍ 40 ഓളം ആളുകളോട് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇവര്‍ക്ക് നിലവിൽ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.