
കണ്ണൂർ:ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി.മൂന്നുപേർക്കാണ് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.പട്ടികയിലെ 13 പേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ ദുബായില്‍ നിന്നെത്തിയ ഒരാളാണ് പൊതുഇടത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. ഫറൂഖ് റെയില്‍വെ സ്റ്റേഷനിലും ഇതിനടുത്തുളള ഹോട്ടലിലും മണി എക്സ്ചേഞ്ച് സ്ഥാപനത്തിലും മൊബൈൽ കടയിലും കയറിയതിന് ശേഷമാണ് ഇയാള്‍ ഏറനാട് എക്സ്പ്രസില്‍ കണ്ണൂരിലെ ഭാര്യ വീട്ടിലെത്തിയത്. അതുകൊണ്ട് തന്നെ കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണ്.38 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. 5172പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. മാഹിയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ ആരോഗ്യ നില തൃപ്തികരമാണന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവിടെ മൂന്ന് പേര്‍ ആശുപത്രിയിലും 259 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്.