തലശ്ശേരി: തലശ്ശേരി ജനറൽ ഹോസ്പിറ്റലിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു.ആദ്യ ഘട്ടത്തിൽ അഞ്ചു യൂണിറ്റുകൾ സ്ഥാപിച്ഛ് സെന്ററിന്റെ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. രണ്ടു കോടി രൂപ മുടക്കി സൗജന്യ ഡയാലിസിസ് സെന്റർ സ്ഥാപിക്കുന്നതിൽ നിന്നും പ്രമുഖ സന്നദ്ധ സംഘടനയായ തണൽ പിന്മാറിയ സാഹചര്യത്തിലാണ് ആശുപത്രി വികസന സമിതി മുന്‍കൈ എടുത്ത് ഡയാലിസിസ് സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്. അഞ്ചു ഡയാലിസിസ് യൂണിറ്റുകളിൽ രണ്ടെണ്ണം നഗരസഭയും മൂന്നെണ്ണം വ്യക്തികളും സന്നദ്ധ സംഘടനകളുമാണ് സ്ഥാപിക്കുക. ഡയാലിസിസ് നു 400 രൂപവെച്ച ഈടാക്കാനും വികസന സമിതി യോഗം തീരുമാനിച്ചു. അടുത്ത മാസം തന്നെ ഡയാലിസിസ് വിഭാഗം പ്രവർത്തനം തുടങ്ങും
സംസ്ഥാന സർക്കാർ 10 ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇ യൂണിറ്റുകൾ കോടി എത്തുന്നതോടെ 15 ഡയാലിസിസ് യൂണിറ്റുകളാണ് ഇവിടെ ഉണ്ടാവുക. ഇതിനുപുറമെ ജനറൽ ആശുപത്രിയിൽ എം ർ ഐ സ്കാനും സി ടി സ്കാനും സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. എം പി എം ൽ എ ഫണ്ടുകൾ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് സ്കാനിങ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് ശ്രമം . യോഗത്തിൽ നഗരസഭാ ചെയര്മാന് സി കെ രമേശൻ അധ്യക്ഷത വഹിച്ചു. എം സി പവിത്രൻ , പുഞ്ചയിൽ നാണു, രാഘവൻ, രമേശൻ, ജോർജ് , എ പി മഹ്മൂദ് എന്നിവർ പങ്കെടുത്തു.