Kerala, News

കോവിഡ് 19; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം

keralanews decided to shift passengers arriving in thiruvananthapuram airport today and tomorrow to observation centers

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നും നാളെയുമായി എത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം.അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഏകദേശം ആയിരത്തിലേറെ യാത്രക്കാർ ബുധനാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഒൻപതുമണി വരെയുള്ള സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്.ഇവരെ പ്രത്യേക ബസുകളില്‍ വിമാനത്താവളത്തില്‍ നിന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി 50 ബസുകള്‍ വിട്ടുനല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് മുഖേന കെ എസ് ആര്‍ ടി സിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.തിരുവനന്തപുരത്തിന് പുറമേ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാന സംവിധാനം ഒരുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.അതേസമയം, വിമാനത്താവളത്തില്‍ എത്തുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാന്‍ ബസുകള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് കെ എസ് ആര്‍ ടി സിയുടെ നിലപാട്. 50 ബസുകള്‍ ഒരുമിച്ച്‌ വിട്ടുനല്‍കാനാവില്ലെന്നും ഇതിന് പ്രയാസമുണ്ടെന്നുമായിരുന്നു അധികൃതരുടെ മറുപടി. ബസുകള്‍ നല്‍കില്ലെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചതോടെ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Previous ArticleNext Article