Kerala

കണ്ടക്ടറുടെ ശല്യം : ബസ് നിർത്തിച്ഛ് ഇറങ്ങാൻ ശ്രെമിച്ച വിദ്യാര്ഥിനിക് പരിക്ക്

keralanews conductor's misdemeanor student fell off bus injured
രാജപുരം: കണ്ടക്ടറുടെ ശല്യം സഹിക്കാനാവാതെ ബസ് നിര്‍ത്തിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ബി.ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി ശ്രീന കെ. നമ്പ്യാര്‍ (18 ) ക്കാണ് പരിക്ക്. കണ്ടക്ടര്‍ പാണത്തൂര്‍ മാവുങ്കാലിലെ പ്രവീണി (32) നെ അമ്പലത്തറ പോലീസ് അറസ്റ്റുചെയ്തു.
തിങ്കളാഴ്ച രാവിലെ കോളേജിലേക്കു പോകാന്‍ മാവുങ്കാലില്‍നിന്ന് പാണത്തൂരിലേക്ക് പോകുന്ന ആര്‍.എം.എസ്. ബസിലാണ് ശ്രീന കയറിയത്. വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ മോശമായി പെരുമാറി. ഇയാളുടെ ശല്യം രൂക്ഷമായതോടെ കോളേജ് സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്ത വിദ്യാര്‍ഥിനി പാറപ്പള്ളിയില്‍ ഇറങ്ങുകയായിരുന്നു.
ബസിന്റെ മുന്‍വശത്ത് സ്ഥലമുണ്ടായിട്ടും പിന്നിലേക്കു മാറിനില്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. അനുസരിക്കാത്തതിന് ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ശ്രീന പറഞ്ഞു. ഇതേത്തുടര്‍ന്ന് ബസ് നിര്‍ത്താന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്തൂ എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പെരുമാറ്റം സഹിക്കാനാവാതെ പാറപ്പള്ളിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ശ്രീന ഇറങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ കണ്ടക്ടർ പറഞ്ഞതനുസരിച് ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഇതോടെ ശ്രീന റോഡിൽ തെറിച്ചു വീണു. ഇതിനുശേഷവും യാത്ര തുടർന്ന ബസ് നാട്ടുകാരും വിദ്യാര്‍ഥികളും വിവരമറിയിച്ചതിനെത്തുടര്‍ന്ന് രാജപുരം പോലീസ് പിടികൂടി സ്റ്റേഷനിലേക്കു മാറ്റി.
Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *