India, News

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക്

keralanews former supreme court chief justice ranjan gogoi nominated to rajya sabha

ന്യൂഡൽഹി:മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക്. നിലവിലെ രാജ്യസഭാംഗങ്ങളില്‍ ഒരാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗോഗോയിയെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്.ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.സാമൂഹിക പ്രവര്‍ത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മണ്ഡലങ്ങളില്‍ മികച്ച സംഭാവന നടത്തിയവരെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ സാധിക്കും.രാജ്യത്തിന്റെ 46 ആമത് ചീഫ് ജസ്റ്റിസായിരുന്നു അസം സ്വദേശിയായ ഗൊഗോയി. 2001 ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ഇന്ത്യയിലെ നിര്‍ണായകമായ കേസുകളില്‍ വിധിപ്രസ്ഥാവം നടത്തിയത് രഞ്ഞന്‍ ഗോഗോയിയായിരുന്നു. അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചുകളുടെ നേതൃത്വം ഗോഗോയിക്കായിരുന്നു.സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതും ഗോഗോയിക്ക് നേരെയായിരുന്നു. 2019 നവംബര്‍ 17നാണ് ഗോഗോയി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ചത്.

Previous ArticleNext Article