India, News

കൊറോണ വൈറസ്;ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് പോകും

keralanews corona virus indian medical team leave to italy today

ഡല്‍ഹി:ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധനയ്ക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് പുറപ്പെടും. സ്രവ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.വിമാനത്താവളത്തില്‍ കുടുങ്ങിയ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന പരാതി പരിശോധിച്ച്‌ നടപടിയുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇറ്റലിയില്‍ നിന്ന് നേരത്തെ 83 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. മിലാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇവരെ മനേസറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ 52 പേരില്‍ 9 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 18 പേരെ ആലുവ താലൂക്ക് ആശുപത്രിയും നിരീക്ഷണത്തിലാക്കി. ബാക്കി 25 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിലായി 63 പേർക്കാണ് കോവീഡ് 19 സ്ഥിതീകരിച്ചിരിക്കുന്നത്.പുതിയ കേസുകള്‍ സ്ഥിതീകരിക്കുന്ന സ്ഥലങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.രാജ്യത്തെ 22 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിസ അനുവദിക്കുന്നതിലും ഏപ്രിൽ 15 വരെ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയിലുള്ള വിദേശികൾ വിസ ആവശ്യങ്ങൾക്കായി റജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു.

Previous ArticleNext Article